SEED News

മാതൃഭൂമി സീഡ് ലോക ഫോട്ടോഗ്രഫിദിന വിജയികൾ


ആലപ്പുഴ: മാതൃഭൂമി സീഡ് ജില്ലയിൽ ലോക ഫോട്ടോഗ്രഫിദിനത്തിന്റെ ഭാഗമായി നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘പ്രകൃതി’ എന്ന വിഷയത്തിലായിരുന്നു മത്സരം. അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വെവ്വേറെയായിരുന്നു മത്സരം. 
അധ്യാപകരിൽ എൽ. ശ്രീജമോൾ (ഇ.സി.ഇ.കെ. യൂണിയൻ എച്ച്.എസ്., കുത്തിയതോട്) ഒന്നാംസ്ഥാനം നേടി. ജീനാ കുഞ്ചെറിയ (എൽ.എം.എച്ച്.എസ്.എസ്. പച്ച) രണ്ടാംസ്ഥാനവും കെ.എഫ്. ലിജോമോൻ (ജി.യു.പി.എസ്., കണ്ണാടി) മൂന്നാംസ്ഥാനവും നേടി.
വിദ്യാർഥികളിൽ എൻ.എം. ആസാദ് ദിരാർ (എൽ.എം.എച്ച്.എസ്.എസ്., പച്ച) ഒന്നാംസ്ഥാനം നേടി. ആകാശ് ഹരികുമാർ (എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്) രണ്ടാംസ്ഥാനവും മെറിൽ നോബിൾ (സെയ്ന്റ് സേവ്യേഴ്സ് യു.പി.എസ്., പച്ച) മൂന്നാംസ്ഥാനവും നേടി. പി. അനഘനന്ദ (സെയ്ന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ, ആലപ്പുഴ) പ്രോത്സാഹനസമ്മാനത്തിനും അർഹയായി.

September 22
12:53 2021

Write a Comment

Related News