SEED News

‘എന്റെ ആഹാരം,എന്റെ ആരോഗ്യം, എന്റെ ആയുസ്സ്’ പദ്ധതി തുടങ്ങി

കൊടിയത്തൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എന്റെ ആഹാരം,എന്റെ ആരോഗ്യം എന്റെ ആയുസ്സ്’ പദ്ധതിക്ക് വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും ജൈവ പച്ചക്കറിക്കൃഷി ചെയ്യും.

ജൈവ പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ചും നല്ല ഭക്ഷണരീതികളെക്കുറിച്ചും വിവിധ പരിപാടികളും വെബിനാറുകളും നടത്തും.

പ്രധാനാധ്യാപകൻ യേശുദാസ് സി. ജോസഫ്, നസിയ, ഫരീദ, മുനീബ, നൗഷാദ്, മൻസൂർ എന്നിവർ നേതൃത്വം നൽകി.

September 23
12:53 2021

Write a Comment