reporter News

മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി ഫൈബർ തോണികൾ

കരുവൻതിരുത്തി: ചാലിയം കരുവൻതിരുത്തി പുഴയോരമേഖലയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി ഫൈബർ തോണികൾ. മത്സ്യബന്ധനത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ ചാലിയം പാലത്തിന് താഴെമുതൽ ചാലിയം പെട്രോൾപമ്പിന് സമീപംവരെ പുഴയിൽ വർഷങ്ങളായി ഫൈബർ തോണികൾ ഉപേക്ഷിച്ചുകാണുന്നു. ഇത്തരം വലിയ ഫൈബർ തോണികൾ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. പുഴയിൽ ഉപേക്ഷിച്ചുപോയ ഫൈബർ തോണികൾ നീക്കംചെയ്യാനും അത് ശാസ്ത്രീയമായരീതിയിൽ സംസ്കരിക്കാനുമുള്ള നടപടികൾ അധികൃതർ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് മത്സ്യത്തൊഴിലാളികളും കരുവൻതിരുത്തി കോതാർത്തോട് യൂണിറ്റ് അംഗങ്ങളും ആവശ്യപ്പെടുന്നു.

നാജിയ ഫാത്തിമ പി.ബി.

ഏഴാം ക്ലാസ്

ബി.എം.ഒ. യു.പി. സ്കൂൾ

കരുവൻതിരുത്തി

September 23
12:53 2021

Write a Comment