SEED News

മാതൃഭൂമി സീഡ് വിത്ത് വിതരണംതുടങ്ങി

മണ്ണൂർ: വിഷമില്ലാത്ത പച്ചക്കറിയെന്ന ലക്ഷ്യവുമായി വിദ്യാർഥികൾക്കുള്ള മാതൃഭൂമി സീഡിന്റെ വിത്ത് വിതരണത്തിന് ഫറോക്ക് ഉപജില്ലയിൽ തുടക്കമായി. മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത പൂക്കാടൻ വിത്തുകൾ എസ്.എം.സി. ചെയർമാൻ ഹരിദാസൻ പാലയിലിനു നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി. ഗീത അധ്യക്ഷയായി.

സീഡ് കോ-ഓർഡിനേറ്റർ രാമാനന്ദ്, എസ്.ആർ.ജി. കൺവീനർ ആർ. ഷിന, സ്റ്റാഫ് സെക്രട്ടറി ഇ.പി. ഗീത, വി.ആർ. സിത്താര, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ഇ.എസ്. ബിന്ദു, എം. ഫായിസ്, എസ്. ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

September 23
12:53 2021

Write a Comment

Related News