SEED News

സ്കൂൾമുറ്റം കൃഷിത്തോട്ടമാക്കി എസ്.ഡി.വി. ഗേൾസ് ഹൈസ്കൂൾ സീഡ് ക്ലബ്ബ്

ആലപ്പുഴ: ഒന്നരവർഷമായി കുട്ടികളുടെ കളിചിരികളില്ലാതെകിടന്ന സ്കൂൾ പരിസരം വൃത്തിയാക്കി പച്ചക്കറിച്ചെടികളും പൂച്ചെടികളും നട്ടു കുട്ടികളെ വരവേൽക്കാൻ എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിലെ സ്കൂൾമുറ്റമൊരുക്കുകയാണു മാതൃഭൂമി സീഡ് ക്ലബ്ബ്. നവാഗതരും ഒന്നരവർഷം മുൻപ് സ്കൂളിൽനിന്നു മടങ്ങിയ കുട്ടികളും നവംബർ ഒന്നിനെത്തുമ്പോൾ സ്കൂൾമുറ്റം പച്ചപ്പ്‌ അണിയും.  ജില്ലാ കൃഷിത്തോട്ടത്തിൽനിന്നുള്ള മികച്ചയിനം  തൈകളും മാത്യഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തിനങ്ങളുമാണ് കൃഷിക്കായി എത്തിച്ചിട്ടുള്ളത്. ഹെഡ്മിസ്ട്രസ് ആർ. ജയശ്രീ ആദ്യതൈ നട്ട് പച്ചക്കറിക്കൃഷിക്കു തുടക്കം കുറിച്ചു. ബിനീഷ് എസ്. നാഥ്, രാജേശ്വരി, ഹരീഷ്, രമേശ്കുമാർ, സീഡ് ക്ലബ്ബ് അംഗങ്ങൾ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എന്നിവരും  പങ്കെടുത്തു. 

September 25
12:53 2021

Write a Comment