SEED News

മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറി വിത്തുവിതരണം തുടങ്ങി


ആലപ്പുഴ: വിഷരഹിത പച്ചക്കറി ആഹ്വാനവുമായി മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറി വിത്തുവിതരണം തുടങ്ങി. ഓൺലൈൻ ക്ലാസിന്റെ വിരസതയിൽനിന്നു വീട്ടുമുറ്റത്തും സ്കൂൾ മുറ്റത്തും പച്ചക്കറി സമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവയുമായി ചേർന്നാണു പദ്ധതി 
നടപ്പാക്കുന്നത്. 
പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും വിത്തുനൽകി ഉദ്ഘാടനം ചെയ്തു. 
ഫെഡറൽ ബാങ്ക് തത്തംപള്ളി ശാഖാ ഹെഡ് സി. സുമിത്ര, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ് കുമാർ, വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജർ പി. ദിവ്യ, പ്രഥമാധ്യാപിക വി.എസ്. സന്നു, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എ.എസ്. സിജി, സീഡ് എസ്.പി.ഒ.സി. വി.എസ്. ജോൺസൺ എന്നിവർ പ്രസംഗിച്ചു.

September 26
12:53 2021

Write a Comment

Related News