SEED News

‘ഗാന്ധിജിയുടെ യാത്രകളു’മായി മാതൃഭൂമി സീഡ് ചിത്രരചനാ മത്സരം


ആലപ്പുഴ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു മാതൃഭൂമി സീഡ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ‘ഗാന്ധിജിയുടെ യാത്രകൾ’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽനിന്നുള്ള 900-ഓളം മത്സരാർഥികളാണു പങ്കെടുത്തത്. എൽ.പി., യു.പി. ഹൈസ്കൂൾ/ഹയർസെക്കൻഡറി  വിഭാഗങ്ങളിലായിരുന്നു മത്സരം. 
വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. വിവിധ ജില്ലകളിൽനിന്നായി 8,194 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. 
വിജയികൾ:
എൽ.പി. വിഭാഗം 
1. സർഗനന്ദ- ഗവ.എൽ.പി.എസ്. പാലമേൽ.
2. അക്മൽ ഫാജിൽ- സി.എം.എസ്. എൽ.പി.എസ്. മുല്ലയ്ക്കൽ.
3. ബി.എം. ആമി- ഗവ.യു.പി.എസ്. പുത്തൻകാവ്.
യു.പി. വിഭാഗം
1. ആദിത്യ എ. പിള്ള- ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാന്നാർ.
2. എസ്. അനുപമ- ഗവ.എച്ച്.എസ്.എസ്. രാമപുരം
3. എസ്. നവനീത്- ഗവ.എച്ച്.എസ്.എസ്. തിരുവമ്പാടി
ഹൈസ്കൂൾ /ഹയർ 
സെക്കൻഡറി വിഭാഗം
1. ഫർസാന ഫൈസൽ- ഗവ. ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ
2. ലിബ അസ്‍ലാം- സെയ്ന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസ്
. ആലപ്പുഴ
3. എസ്. അർജുൻ- എച്ച്.എസ്.എസ്., പടനിലം. 

October 05
12:53 2021

Write a Comment

Related News