ഡോക്ടറുമായി സംവദിച്ഛ് വിദ്യോദയ സീഡ് ക്ലബ് വിദ്യാർത്ഥികൾ....
ആലുവ : വിദ്യോദയ സ്കൂൾ സീഡ് ക്ലബംഗങ്ങൾക്കായി നടത്തിയ ഫസ്റ്റ് എയ്ഡിന്‍റെ ഓൺലൈൻ വെബിനാറിൽ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷനിലെ ഡോ. അമ്മു ഭാസ്കരന്‍ പങ്കെടുത്തു ,പനി വരുന്നതോടൊപ്പം ഫിക്സ് വന്നാൽ എന്താണ് ചെയ്യേണ്ടത്? കൈ ഒടിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്? ഏതെങ്കിലും പ്രാണികൾ കുത്തിയാലോ കറണ്ട് അടിച്ചാലോ പൊള്ളലേറ്റാലോ ഒക്കെ എന്ത് ചെയ്യണം? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ആയിരുന്നു കുട്ടികൾക്ക്. അതിനെല്ലാം വളരെ വ്യക്തമായി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷനിലെ ഡോ. അമ്മു ഭാസ്കരന്‍ മറുപടി പറയുകയും ചെയ്തു, ഈ കോവിഡ് കാലത് വിദ്യാർത്ഥികളക്ക് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ആരോഗ്യ പരമായ കാര്യങ്ങളും വെബ്ബിനാറിൽ വിദ്യാർഥികൾക്കു കൂടുതൽ അറിയുവാൻ സാധിച്ചു.
October 06
12:53
2021