കരനെൽക്കൃഷിയിൽ നേട്ടവുമായി മാതൃഭൂമി സീഡ്ക്ലബ്ബ്
കഞ്ഞിക്കുഴി :കരനെൽക്കൃഷിയിൽചാരമംഗലം ഗവ. ഡി.വി.എച്ച്.എച്ച്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിനു മികച്ചവിജയം. ഉമ നെൽവിത്താണു കൃഷിചെയ്തത്. ആറുവർഷം മുൻപ് സ്‌കൂൾ മൈതാനത്തുനിന്നു മണൽ നീക്കംചെയ്തു വയലുണ്ടാക്കിയിരുന്നു. എല്ലാവർഷവും മുടങ്ങാതെ ഉമ വിത്തിറക്കി നെൽകൃഷി ചെയ്യുന്നുണ്ട്. കൊയ്ത്തുത്സവം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം വി. ഉത്തമൻ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് പി. അക്ബർ, പഞ്ചായത്തംഗം പുഷ്പവല്ലി, ജെ. ഷീല, സീഡ് കോ- ഓർഡിനേറ്റർ സിനി പൊന്നപ്പൻ, സ്റ്റാഫ് സെക്രട്ടറി എസ്. ജയലാൽ, കായികാധ്യാപിക ജി.എസ്. രമാദേവി , ആർ. സുനിതമ്മ, കിരൺ, ഡാമിയൻ, സ്മിത, ഡി. മഞ്ജു,വി.എസ്. ആതിര, ഏലിയാമ്മ ആന്റണി, സാംജി, സഫിയ, വിധുമോൻ, അനന്തകൃഷ്ണൻ, ദേവനാഥ്, ജിനദേവ്, ശ്രീലക്ഷ്മി, മീനാക്ഷി എന്നിവർ പങ്കെടുത്തു.
October 07
12:53
2021