SEED News

സീഡ് ക്ലബ്ബ് ഭക്ഷ്യദിനമാചരിച്ചു

തകഴി: തകഴി ശിവശങ്കരപിള്ള സ്മാരക ഗവ. യു.പി. സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോകഭക്ഷ്യദിനമാചരിച്ചു. കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രം വെർച്വൽടൂറിലുടെ സന്ദർശിച്ചായിരുന്നു ദിനാചരണം. വിവിധതരത്തിലുള്ള ഭക്ഷ്യസംസ്‌കരണരീതിയെക്കുറിച്ചു വിജ്ഞാനകേന്ദ്രം ഓൺലൈൻ ക്ലാസ് നടത്തി. കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രം മേധാവി ഡോ. എസ്. കലാവതി ഭക്ഷ്യദിനസന്ദേശം നൽകി. കൃഷിവിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. 
ജി. ലേഖ, ഡോ. കെ. നിഹാദ് എന്നിവർ ക്ലാസെടുത്തു. തോട്ടവിളഗവേഷണകേന്ദ്രത്തിലെ കേരവൃക്ഷ ഇൻഫർമേഷൻ മ്യൂസിയം കുട്ടികൾ ഓൺലൈനായി സന്ദർശിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ ആർ. രാജേഷ് നേതൃത്വം നൽകി.  

October 21
12:53 2021

Write a Comment