SEED News

കരനെല്ല് വിളയിച്ച് ഒമ്പതാംക്ലാസുകാരി

എകരൂൽ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിനി ആയിഷ സിയന്ന വീട്ടുവളപ്പിൽ വിളയിച്ച കരനെല്ല് കൊയ്തെടുത്തു. സാങ്കേതികതയുടെ കാലത്ത് ഈ കൊച്ചു കൃഷിക്കാരിയുടെ ഉദ്യമം ശ്രദ്ധേയവും വിജയകരവുമായതിൽ സ്കൂളധികൃതർക്കും സംതൃപ്തി. കഴിഞ്ഞവർഷം സ്കൂളിൽ നടത്തിയ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളാണ് ആയിഷയ്ക്ക് കൃഷിക്ക് പ്രചോദനമായത്. ഇയ്യാട് ചെറുവത്തുകണ്ടിയിൽ നൗഷാദിന്റെയും ജംഷീനയുടെയും മകളാണ് ഈ മിടുക്കി.

അധ്യാപകരായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ. അബ്ദുൾ ലത്തീഫ് എന്നിവർ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.

October 22
12:53 2021

Write a Comment

Related News