SEED News

ഓസോൺ ദിന പോസ്റ്റർമത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഓസോൺ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് സംഘടിപ്പിച്ച പോസ്റ്റർ രചനാമത്സരത്തിൽ വിദ്യാർഥികൾ ആശയവും ആശങ്കകളും അവതരിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള അറുനൂറോളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കാളികളായത്. ‘ഓസോണിന്റെ ശോഷണം എങ്ങനെ കുറയ്ക്കാം’ എന്ന ആശയത്തെ ആസ്പദമാക്കി വിദ്യാർഥികൾ നിർമിച്ച പോസ്റ്ററുകളിൽ അവബോധം, ഓസോൺ മലിനീകരണം, അതിന്റെ അനന്തരഫലങ്ങൾ, ഹരിത ഗ്രഹവാതകങ്ങൾ പുറംതള്ളുന്നതിന്റെ തോത് എങ്ങനെ കുറയ്ക്കാം, ഭൂമിക്കൊരു കുട തുടങ്ങിയവ ചിത്രങ്ങളിലൂടെ വിദ്യാർഥികൾ പങ്കുവെച്ചു.

സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന സീഡ് പദ്ധതി പതിമ്മൂന്നാം വർഷത്തിലാണ്.

പോസ്റ്റർ രചനാ വിജയികൾ

ദിയാ രൂപേഷ്- സെയ്‌ന്റ് മൈക്കൽസ് ഗേൾസ് എച്ച്. എസ്. എസ്. (ഒൻപതാം ക്ലാസ്), അഞ്ജന എം.എം.- സെയ്‌ന്റ് ആന്റണിസ് ഗേൾസ് ഹൈസ്കൂൾ വടകര (ഏഴാം ക്ലാസ്), തീർഥ എസ്.ജി.- വി.എച്ച്.എസ്.എസ്. താമരശ്ശേരി (എട്ടാം ക്ലാസ്)

പ്രോത്സാഹന സമ്മാനം

അനീയ അൻവർ- ഫാറൂഖ് എച്ച്.എസ്.എസ്. ( ഒൻപതാം ക്ലാസ്), നിവേദ്യ എം.- പിലാശ്ശേരി എ.യു.പി. (ആറാം ക്ലാസ്), ഹെമിൻ ജെ. ജിലേഷ്- കെ.വി. നമ്പർ വൺ (ഒൻപതാം ക്ലാസ് ).

October 22
12:53 2021

Write a Comment

Related News