SEED News

കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചു

പേരാമ്പ്ര: മാതൃഭൂമി സീഡ് ക്ലബ്ബ്, സി.ഡബ്ല്യു.ആർ.ഡി.എം. എന്നിവ ചേർന്ന് ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ച് പേരാമ്പ്ര ഒലീവ് പബ്ളിക് സ്‌കൂളിൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി. സി.ഡബ്ല്യു.ആർ.ഡി.എം. റിസർച്ച് അസോസിയേറ്റ് ഡോ. പി. ശ്രീധയുടെ നേതൃത്വത്തിൽ എ. നവനീത്, ടി.എം. വിഷ്ണുമായ, പി.എസ്. സനു എന്നിവരാണ് സാംപിളുകളുടെ ഗുണനിലവാര പരിശോധന നടത്തിയത്.

സ്കൂൾ പ്രിൻസിപ്പൽ പി. രാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡ് അംഗം ഷൈനി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.ആർ.ഒ. പി.എ. മുഹമ്മദ്, അധ്യാപിക ബിന്ദു തിരുവോത്ത്, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ മിനി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

October 22
12:53 2021

Write a Comment

Related News