ട്രാൻസ്‌ഫോർമറിന് ചുറ്റുവേലി വേണം
നെല്ലിക്കട്ട: പാതയോരത്ത് അപകടഭീഷണി ഉയർത്തി ട്രാൻസ്‌ഫോർമർ. നെല്ലിക്കട്ട ബിലാൽ നഗറിലെ ട്രാൻസ്‌ഫോർമറാണ് ചുറ്റുവേലിയില്ലാത്തതിനെത്തുടർന്ന് ഭീതിയുയർത്തുന്നത്. മഴക്കാലങ്ങളിൽ കുടയുമായി പോകുന്ന കുട്ടികളിൽ ഇത് പേടി ഉയർത്തുന്നുണ്ട്.
വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങിനിൽക്കുന്നതിനും ഇവിടെ കൂടുതൽ സൗകര്യമില്ല.
പൊതുപ്രവർത്തകർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വേലികെട്ടുന്നതിന് നടപടിയുണ്ടായില്ല.
സമീപത്ത് നിരവധി വീടുകളും കുട്ടികളുമുണ്ട്. അപകടഭീതി ഒഴിവാക്കുന്നതിന് ട്രാൻസ്‌ഫോർമറിന് സംരക്ഷിതവേലി പണിയണമെന്നാണ് ആവശ്യം.
October 22
12:53
2021