SEED News

പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനംചെയ്തു

ചെറിയനാട്: കൊല്ലകടവ് മുഹമ്മദൻ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. എസ്.എം.ഡി.സി. ചെയർമാൻ അൻവർ ഹുസൈൻ സീഡ് ക്ലബ്ബ്‌ നൽകിയ പച്ചക്കറിവിത്തുകൾ മദർ പി.ടി.എ.പ്രസിഡന്റ് ശ്രീലതയ്ക്കു നൽകി ഉദ്ഘാടനംചെയ്തു. പി.ടി.എ.പ്രസിഡന്റ് താജ് പുഴയ്ക്കൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഡോ. പ്രമോദ് ബാബു, ജസ്റ്റിൻ ജെയിംസ്, എം.ആർ. സലീന എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

November 05
12:53 2021

Write a Comment

Related News