SEED News

ഓട്ടൻതുള്ളലോടെ നീർക്കുന്നം സ്കൂളിൽ പ്രവേശനോത്സവം

അമ്പലപ്പുഴ: സീനിയർ അധ്യാപിക എ. നദീറയുടെ വരികൾ പ്രശസ്ത തുള്ളൽ കലാകാരൻ അമ്പലപ്പുഴ സുരേഷ്‌വർമ ചിട്ടപ്പെടുത്തിയപ്പോൾ നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂളിലെ പ്രവേശനോത്സവം വേറിട്ടതായി. കോവിഡ് ബോധവത്കരണമായിരുന്നു ഓട്ടൻതുള്ളലിന്റെ വിഷയം. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. സുരേഷ്‌വർമയുടെ മകളും സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ ദേവജാവർമയാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. കലാമണ്ഡലം വിനോദ്കുമാറിന്റെ മൃദംഗം പിന്നണിയായി. ദേവജയുടെ സഹോദരി ദേവിജാവർമയുടെ മോഹിനിയാട്ടവും അരങ്ങേറി. എ.എം. ആരിഫ് എം.പി. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം ലേഖാമോൾ സനൽ, സീനിയർ അസിസ്റ്റന്റ് എ. നദീറ, സ്റ്റാഫ് സെക്രട്ടറി ദീപാ ഗോപിനാഥ്, എസ്.എം.സി. വൈസ് ചെയർമാൻ സുഭാഷ്, ഷിബു എന്നിവർ പ്രസംഗിച്ചു.            

November 05
12:53 2021

Write a Comment

Related News