SEED News

ആയാപറമ്പ് സ്കൂളിൽ പച്ചക്കറിക്കൃഷി

ഹരിപ്പാട്: ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പച്ചക്കറിക്കൃഷി തുടങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം എൻ. പ്രസാദ്കുമാർ, ജില്ലാ പഞ്ചായത്തംഗം കെ. ശോഭ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.  വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയിലൂടെ വീട്ടുവളപ്പിൽ കൃഷി നടത്തുന്നതിനായി മാതൃഭൂമി സീഡ് വിതരണംചെയ്ത വിത്തുകൾ കുട്ടികൾക്കു കൈമാറി. ഹെഡ്മിസ്ട്രസ് ശ്രീനി ആർ. കൃഷ്ണൻ, പ്രിൻസിപ്പൽ ഈശ്വരൻ നമ്പൂതിരി, പഞ്ചായത്തംഗം അനില, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ രാജീവ്, ഉണ്ണിക്കൃഷ്ണൻ, വിജിൻ, സജീവ്‌കുമാർ എന്നിവർ പങ്കെടുത്തു.

November 05
12:53 2021

Write a Comment

Related News