SEED News

വീയപുരത്തെ സംരക്ഷിതവനത്തിൽ 25 ഇനം പക്ഷികൾ



മാതൃഭൂമി സീഡ്ക്ലബ്ബാണ് പക്ഷിനിരീക്ഷണം 
നടത്തിയത്
വീയപുരം: സംരക്ഷിതവനമായ വീയപുരത്തെ സർക്കാർ തടിഡിപ്പോയിൽ കണ്ടെത്തിയത് 25 ഇനം പക്ഷികളെ. വീയപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹരിതമോഹനം പരിസ്ഥിതി സീഡ്ക്ലബ്ബ് അംഗങ്ങളാണ് ദേശീയപക്ഷി നിരീക്ഷണദിനമായ വെള്ളിയാഴ്ച പക്ഷിനിരീക്ഷണം നടത്തിയത്. വംശനാശം നേരിടുന്ന പക്ഷികൾക്കൊപ്പം ഹിമാലയത്തിൽനിന്നെത്തിയ ദേശാടനപക്ഷിയായ നാകമോഹനെയും ഇവിടെ കണ്ടെത്തി. 
പക്ഷിനിരീക്ഷകനായ മാന്നാർ ജയകൃഷ്ണനാണ് നേതൃത്വം നൽകിയത്. ജെറിൻ ജോസ്, ആർ. സഫ്വാൻ, അധിപൻ, ഹഫീസ് മുഹമ്മദ്, ജോൺസ് ബി. എബ്രഹാം, ജോഷ്വാ ജോയ്, ആകാശ് സജി, രാഹുൽ ആർ.കുമാർ, ജെഫിൻ സി.ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

November 17
12:53 2021

Write a Comment

Related News