reporter News

ജനത്തെ വലച്ച് വെള്ളക്കെട്ട്

എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ രാജഗിരി ശാന്തിനഗർ റോഡിന്റെ വശത്ത് സ്ഥിരമായി ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നു.

വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനം വന്നാൽ ചെളിവെള്ളത്തിൽ ഇറങ്ങി നിൽക്കേണ്ട അവസ്ഥയാണ്. മാറിനിൽക്കും എന്ന പ്രതീക്ഷയിൽ ഡ്രൈവർ വണ്ടി നിർത്താനും സാധ്യതയില്ല. ഓരോമഴയിലും റോഡരികിലെ കുഴികളിൽ വെള്ളംനിറയും. ഓവുചാൽ നിർമിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സീഡ് റിപ്പോർട്ടർ

ശ്രീപാർവതി, ഒൻപതാംതരം,

ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂനൂർ

November 18
12:53 2021

Write a Comment