SEED News

സീഡ് ക്ലബ്ബ് അംഗങ്ങൾക്കായി ആയുർസ്വാസ്ഥ്യം പരിപാടി

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളും കേന്ദ്ര ആയുഷ് മന്ത്രാലയവും ചേർന്ന് സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി ആയുർസ്വാസ്ഥ്യം പരിപാടി നടത്തി. പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫ. ഡോ.എം.ആർ. അമൃത ക്ലാസ് നയിച്ചു. പി.ടി.എ. പ്രസിഡന്റ് ബൈജു പഴകുളം, ഹെഡ്മിസ്ട്രസ് ആർ. സജിനി, ജെ. ഹരീഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. ജയകുമാർ, അധ്യാപിക ആർ. സിനി, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

November 26
12:53 2021

Write a Comment

Related News