SEED News

മാതൃഭൂമി സീഡ് ക്ലബ്ബ് യോഗാ പരിശീലനം

കൊല്ലക്കടവ്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് യോഗാ പരിശീലനം നൽകി. കല്ലിശ്ശേരി ഗവ. വി.എച്ച്.എസ്.എസിലെ അധ്യാപകനായ എൻ. സതീഷ് ക്ലാസ് നയിച്ചു. പരിശീലനം ലഭിച്ച സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ മറ്റു വിദ്യാർഥികൾക്കു തുടർപരിശീലനം നൽകും. കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾ നേരിടുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനായാണ് പരിശീലനം സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡന്റ് താജ് പുഴയ്ക്കൽ, ഹെഡ്മാസ്റ്റർ ഡോ. പ്രമോദ് ബാബു എന്നിവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ, അധ്യാപകരായ മഞ്ജു കെ. ജോൺ, വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

November 29
12:53 2021

Write a Comment

Related News