SEED News

പച്ചക്കുട പരിസ്ഥിതിപത്രം അൻപതിന്റെ നിറവിൽ.....

    എറണാകുളം : വിദ്യോദയസ്കൂളിലെ സീഡ് ക്ലബിലെ പ്രവർത്തകരായ കുട്ടികളുടെ പരിസ്ഥിതിപത്രമാണ് പച്ചക്കുട. കഴിഞ്ഞ 51 ലക്കങ്ങളിലൂടെ കുട്ടികൾക്കിടയിൽ പരിസ്ഥിതിവാർത്തകൾ എത്തിക്കാൻ പച്ചക്കുടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വാർത്തകളോടൊപ്പം പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ, പ്രകൃതിപ്പുസ്തകം, കുട്ടികൾതന്നെ എടുക്കുന്ന പരിസ്ഥിതിചിത്രങ്ങൾ തുടങ്ങിയവും ഉൾപ്പെടുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ സൂചിപ്പിക്കുന്നതാണ് പച്ചക്കുട. അതുകൊണ്ടുതന്നെ ഈ പേര് അന്വർത്ഥമാണ്.  ഓരോ ആഴ്ചയിലും പച്ചക്കുടയുടെ എഡിറ്റോറിയലിലൂടെ പല പരിസ്ഥിതി പ്രശ്നങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഇതിലൂടെ കൂടുതൽ പാരിസ്ഥിതികബോധം വിദ്യാർത്ഥികളിൽ വളർത്താൻ പച്ചക്കുടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 14 വിദ്യാർത്ഥികൾ അടങ്ങുന്ന എഡിറ്റോറിയൽ ടീം ആണ് ഓരോ ആഴ്ചയും പച്ചക്കുടയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ഈ കോവിഡ് കാലത്ത് പച്ചക്കുട ഇ- പത്രമായാണ് സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കു മുന്നിലും എത്തുന്നത്. പരീക്ഷാസമയത്തുപോലും മുടങ്ങാതെ എല്ലാ ഞായറാഴ്ചയും രണ്ടായിരത്തിലധികം കുട്ടികളിൽ പ്രകൃതിചിന്ത വളർത്താൻ പച്ചക്കുട സഹായിക്കുന്നു

November 30
12:53 2021

Write a Comment

Related News