തെരുവുനായ ശല്യത്തിന് പരിഹാരം വേണം
ചെറുപുഴ: ചെറുപുഴ ടൗണിൽ തെരുവുനായശല്യം രൂക്ഷം. തെരുവുനായ്ക്കളുടെ ആക്രമണവും വാഹനങ്ങൾക്ക് കുറുകെചാടി ഉണ്ടാക്കുന്ന അപകടങ്ങളും പതിവാണ്. ഇതിന് ഒരു പരിഹാരം കാണാനായിട്ടില്ല. കുട്ടികൾ പുറത്തിറങ്ങാൻപോലും പേടിക്കുകയാണ്. നായ്ക്കൾ കൂട്ടംകൂടി നടക്കുന്നതിനാൽ ഇവയെ പേടിച്ച് വഴിനടക്കാൻപോലുമാവാത്ത അവസ്ഥയാണ്. രാത്രി വീടിന്റെ വരാന്തയിൽ കയറുകയും വീട്ടിൽ വളർത്തുന്ന കോഴി, താറാവ് എന്നിവയെ പിടിച്ച് തിന്നുകയുംചെയ്യുന്നു. ടൗണിൽ മാത്രമല്ല, മറ്റിടങ്ങളിലെ റോഡുകളിലും തെരുവുനായ്കളുടെ ശല്യം കൂടിവരുന്നു. ഇതിനെതിരേ പഞ്ചായത്ത് അധികൃതർ എന്തെങ്കിലും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷാരോൺ ഷനോജ്,
ചെറുപുഴ ജെ.എം.യു.പി. സ്കൂൾ
 December  06
									
										12:53
										2021
									
								

                                                        