SEED News

ലോക മണ്ണ് ദിനാചരണംജില്ലാതല ഉദ്ഘാടനം

കണ്ണൂർ: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നടന്നു. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണവകുപ്പ് കണ്ണൂർ സെയ്ന്റ് മൈക്കിൾസ് സ്കൂൾ സീഡ് ക്ലബ്ബുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മാവ് നട്ട് ഉദ്ഘാടനംചെയ്തു. കോർപ്പറേഷൻ കൗൺസിലർ കെ.സുരേഷ് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി തോംസൺ ആന്റണി, സ്കൂൾ പ്രഥമാധ്യാപകൻ പി.പി.മഹേഷ്, ജില്ലാ മണ്ണ് പര്യവേക്ഷണ അസി. ഡയറക്ടർ എം.രവി, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ പി.വി.വൈഷ്ണവ് എന്നിവർ സംസാരിച്ചു. ‘മാറുന്ന ലോകം മാറണം നമ്മൾ’ എന്ന വിഷയത്തിൽ തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസർ വി.വി.പ്രകാശൻ ക്ലാസെടുത്തു.

December 06
12:53 2021

Write a Comment

Related News