SEED News

മണ്ണറിയാൻ, ലോക മണ്ണുദിനം


വൈശ്യംഭാഗം: ബി.ബി.എം. ഹൈസ്കൂളിൽ ലോക മണ്ണുദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മണ്ണറിയാൻ’ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് മണ്ണുസംരക്ഷണം എന്ന ആശയം കൂടുതൽ അടുത്തറിയുന്നതിനായി വിവിധതരത്തിലുള്ള മണ്ണുകളുടെ പ്രദർശനം നടത്തി. ഇന്നത്തെ കാലഘട്ടത്തിൽ മണ്ണിന്റെ ആവശ്യകതയെക്കുറിച്ചും മണ്ണ് സംരക്ഷിക്കപ്പെടേണ്ടതിന്റെ  പ്രാധാന്യത്തെക്കുറിച്ചും പ്രഥമാധ്യാപകൻ പി.വി. സിബിച്ചൻ വിദ്യാർഥികളുമായി സംവദിച്ചു. 
കുട്ടികൾക്ക് വളരെ പ്രയോജനകരമായിമാറിയ മണ്ണുപ്രദർശനം അവർക്ക് പുതിയ ഒരനുഭവമായി. വിവിധതരത്തിലുള്ള മണ്ണുകളുടെ പ്രത്യേകതകൾ, വ്യത്യസ്ത കൃഷിരീതികൾ എന്നിവയെക്കുറിച്ച് സീഡ് കോ-ഓർഡിനേറ്റർ എ. പൊന്നമ്മ, അധ്യാപകരായ അനീഷ് കുമാർ, ബെട്രാന്റ് പോൾ എന്നിവർ ക്ലാസുകൾ നയിച്ചു. മണ്ണുസംരക്ഷണം എന്ന വിഷയത്തിൽ പ്രസംഗം, ഉപന്യാസരചനാ പ്രവർത്തനങ്ങളും നടന്നു.

December 07
12:53 2021

Write a Comment

Related News