ബസ് കാത്തിരിപ്പുകേന്ദ്രമില്ല, ഇരിക്കാൻ തൂൺ
ആലക്കോട്: ആലക്കോട് പഞ്ചായത്ത് പച്ചണിയിൽ ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴയത്ത് കുടചൂടിയും വെയിലത്ത് പൊരിവെയിലിലും വേണം ബസ് കാത്തുനിൽക്കാൻ. പ്രായമായവരും രോഗികളുമെത്തിയാൽ ഒന്നിരിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.
ഇരിക്കാനായി ഒരു കോൺക്രീറ്റ് തൂണാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഇരിക്കുന്നതിന് പലർക്കും പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. ചെറുപുഴ-തളിപ്പറമ്പ് ഭാഗത്തേക്കും തളിപ്പറമ്പ്-ചെറുപുഴ ഭാഗത്തേക്കും ബസ്‌സർവീസുള്ള സ്ഥലമാണിത്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം
December 11
12:53
2021