മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് അനുമോദനം
പുലിയൂർ: പേരിശ്ശേരി ഗവ. യു.പി.എസിലെ മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുളസീവനം പദ്ധതി വിജയകരമായി പൂർത്തീകരിച്ച കുട്ടികൾക്ക് തുളസിക്കതിർ അവാർഡുകൾ നൽകി. പുലിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
അവാർഡുകൾ വിതരണം ചെയ്തു. എസ്.എം.സി. ചെയർമാൻ ജി. രാജേഷ് ബാബു അധ്യക്ഷനായി. വാർഡംഗം പ്രമോദ് അമ്പാടി, ഹെഡ്മാസ്റ്റർ ഇ. ജോൺ ജേക്കബ്, അധ്യാപകരായ എം.ജി. ജയശ്രീ, വി. വിനീത, പി. സിന്ധു, വി.ആർ. സരിത, സജിതമോൾ, ആർ. രമ്യ എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ഇ. അജികുമാർ നേതൃത്വം
നൽകി.
December 11
12:53
2021