SEED News

സീഡ് ക്ലബ്ബ് സൈക്കിൾ റാലി നടത്തി


ചാരുംമൂട്: ലോക ഊർജസംരക്ഷണദിനത്തിൽ താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂൾ തളിര് സീഡ് ക്ലബ്ബ് സൈക്കിൾ റാലി നടത്തി. ഊർജസംരക്ഷണ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ അധ്യാപകരും വിദ്യാർഥികളും റാലിയിൽ പ്രദർശി
പ്പിച്ചു.വിദ്യാർഥികളോടൊപ്പം അധ്യാപകരായ സി.ആർ. ബിനു, സി.എസ്. ഹരികൃഷ്ണൻ, എസ്. അഭിലാഷ് കുമാർ, കെ.പി. അനിൽകുമാർ എന്നിവർ പങ്കടുത്തു.
 ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ.എൻ. ശിവപ്രസാദ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി.    

December 15
12:53 2021

Write a Comment

Related News