ഊർജസംരക്ഷണ പ്രചാരണവുമായി മാതൃഭൂമി സീഡ്
താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘ഊർജം സംരക്ഷിക്കാം, നല്ല നാളേക്കുവേണ്ടി’ എന്ന സന്ദേശവുമായി ഊർജസംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്രചാരണം തുടങ്ങി. വിദ്യാർഥികളുടെ വീടുകളിലെ ഊർജ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ ഊർജസർവേയും ആരംഭിച്ചു.
വിദ്യാർഥികൾക്കായി ഊർജ സംരക്ഷണ പ്രതിജ്ഞ, പെയിന്റിങ്, ഉപന്യാസരചന എന്നിവ സംഘടിപ്പിച്ചു. ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എനർജി ലീഡേഴ്സിനെ തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ ഇൻചാർജ് മറിയാമ്മ ടി.പി., വൈസ് പ്രിൻസിപ്പൽ ജസിത കെ., അജ്ഫാൻ മുബാറക്, പൗർണമി എം.എസ്., സീഡ് കോ-ഓർഡിനേറ്റർ ഫാ. റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.
December 16
12:53
2021