reporter News

സ്‌കൂൾ മൈതാനത്തെ വൈദ്യുതത്തൂണും ലൈനും നീക്കി

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വോളിബോൾ ഗ്രൗണ്ടിൽ അപായഭീഷണിയായിരുന്ന വൈദ്യുതത്തൂണുകളും ലൈനും നീക്കി. ഇതുസംബന്ധിച്ച സീഡ് റിപ്പോർട്ടർ വാർത്തയെത്തുടർന്നാണ് നടപടി.

വാർ‌ത്തവന്നതോടെ കെ.എസ്.ഇ.ബി. അധികൃതർ സ്ഥലം സന്ദർശിക്കുകയും പരിഹാര നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ ഏഴിനാണ് പത്താംതരം വിദ്യാർഥിനിയും സീഡ് റിപ്പോർട്ടറുമായ പി.ടി. ഫാത്തിമ നൗറിൻ തയ്യാറാക്കിയ വാർത്ത പ്രസിദ്ധീകരിച്ചത്. അടിയന്തരമായി പ്രശ്നപരിഹാരത്തിന് നടപടിയെടുത്ത വൈദ്യുതബോർഡിനെ സ്കൂൾ അധികൃതരും സീഡ് ക്ലബ്ബും അഭിനന്ദിച്ചു.

December 21
12:53 2021

Write a Comment