SEED News

ഊർജസംരക്ഷണദിനം: സൈക്കിൾറാലിയുമായി സീഡ് ക്ലബ്ബ്


ചെറിയനാട്: ലോക ഊർജസംരക്ഷണദിനത്തിൽ കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾറാലി നടത്തി. ഊർജസംരക്ഷണദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അടങ്ങിയ പ്ലാക്കാർഡുകൾ സൈക്കിളിൽ പ്രദർശിപ്പിച്ചു. 
ഹെഡ്മാസ്റ്റർ ഡോ. പ്രമോദ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. അധ്യാപകരായ ആനി കെ. ഡാനിയേൽ, എം.ആർ. സലീന, ടി.കെ. അനി, ജി. അരുൺ എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വംനൽകി.

December 22
12:53 2021

Write a Comment