SEED News

നേത്ര പരിശോധനാ ക്യാമ്പുമായി സീഡ് ക്ലബ്ബ്


ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനിടോട്സ് ജൂനിയർ സ്കൂളിൽ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെയും ആലപ്പി ഒപ്ടിക്കൽസിന്റെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 
ഒന്നരവർഷക്കാലത്തോളം കുട്ടികൾ മൊബൈൽഫോണുകൾ വഴി ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ചിരുന്നതിനാൽ   നേത്രസംബന്ധമായ പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്യാമ്പ്. 86 കുട്ടികളെ പരിശോധിച്ചതിൽ ഒൻപതു കുട്ടികൾക്ക് നേത്രസംബന്ധപ്രശ്നങ്ങൾ കണ്ടെത്തി. 
ആലപ്പി ഒപ്റ്റിക്കൽസിൽനിന്നു സുരേഷ് ജോസഫ്, സിമി അജേഷ്, ആലപ്പി ഈസ്റ്റ് റോട്ടറി ക്ലബ്ബ്‌ പ്രസിഡന്റ് അനിതാ ഗോപകുമാർ, സ്കൂൾ മാനേജർ കെ.ജി. ഗിരീശൻ, പ്രിൻസിപ്പാൾ ജയലക്ഷ്മി ഗിരീശൻ തുടങ്ങിയവർ നേതൃത്വം നൽകി.

December 22
12:53 2021

Write a Comment