SEED News

കൂട്ടുകാർക്ക് കരുതലേകി കുരുന്നുകൾ

ആലപ്പുഴ: ഗവ. മുഹമ്മദൻസ് എൽ.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂട്ടുകാർക്ക് കരുതലേകി മുഖാവരണം സമ്മാനമായി നൽകി. ആഘോഷങ്ങൾ കരുതലോടെയാവണമെന്ന ക്രിസ്മസ് സന്ദേശം നൽകി സീനിയർ അധ്യാപിക കെ.എസ്.സജി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.കെ. ഉല്ലാസ്, അധ്യാപകരായ മാർട്ടിൻ പ്രിൻസ്, ബുഷ്റ, സോന, ഷൈനി, ബിജി, ലറ്റീഷ്യ എന്നിവർ സംസാരിച്ചു.

December 31
12:53 2021

Write a Comment

Related News