SEED News

വലിയ അച്ചടിയുള്ള പുസ്തകം വേണം; വിദ്യാഭ്യാസമന്ത്രിക്ക് കുട്ടികളുടെ നിവേദനം


അമ്പലപ്പുഴ: കാഴ്ചപരിമിതിയുള്ള സഹപാഠികൾക്കായി വലിയ അച്ചടിയുള്ള പുസ്തകം കിട്ടാൻ നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി. അന്താരാഷ്ട്ര ബ്രെയ്‌ലി ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 
ഗുരുതരമായ കാഴ്ചപരിമിതിയുള്ള 33 കുട്ടികൾ സ്കൂളിലുണ്ട്. അവർക്ക് പഠനത്തിനു സഹായകരമായ തരത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന അധ്യാപകരുടെ അന്വേഷണത്തിലാണ് വിദ്യാഭ്യാoസവകുപ്പ് അച്ചടിച്ചു പുറത്തിറക്കിയിരുന്ന വലിയ പ്രിന്റുള്ള പുസ്തകങ്ങളെക്കുറിച്ചറിഞ്ഞത്. ഇപ്പോൾ അതിന്റെ അച്ചടി ഇല്ലാത്തതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം കുട്ടികളുള്ളതായി മനസ്സിലാക്കി. അച്ചടി പുനരാരംഭിക്കുന്നതിനായിട്ടാണ് നിവേദനം നൽകിയത്.
 സ്കൂളിലെ മുഴുവൻ കുട്ടികളും പേരെഴുതി ഒപ്പിട്ട നിവേദനം തയ്യാറാക്കുന്നതിന്റെ തുടക്കം 90 ശതമാനവും കാഴ്ചയ്ക്കുബുദ്ധിമുട്ടുള്ള കുട്ടിയുടെ ഒപ്പുശേഖരിച്ചു കൊണ്ടായിരുന്നു.
  പ്രഥമാധ്യാപിക എ. നദീറ, ശാസ്ത്രാധ്യാപകരായ മിനിമോൾ, എസ്. പ്രീതി, ബി. സ്മിത, സിന്ധു ശാർങ്ധരൻ, അഞ്ജലീദേവി, സി.വി. മീന, എസ്.ആർ.ജി. കൺവീനർ ദീപ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.  

January 07
12:53 2022

Write a Comment

Related News