എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് കൗൺസലിങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ്
മാരാരിക്കുളം: എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കൗൺസലിങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ‘പേടിവേണ്ട കൂടെയുണ്ട്’ എന്ന പേരിൽ കൗൺസലിങ് തുടങ്ങിയത്.
ആലപ്പുഴ ജനറൽ ആശുപത്രി ആർ.എം.ഒ.യും മാനസികാരോഗ്യവിദഗ്‌ധയുമായ ഡോ. ഷാലിമാ കൈരളി ഉദ്ഘാടനം ചെയ്തു. എസ്. അഞ്ജുലക്ഷ്മി, ടോം ജോർജ് എന്നിവരാണ് കൗൺസലിങ് ക്ലാസ് നയിക്കുന്നത്. പ്രിൻസിപ്പൽ രശ്മി, പ്രധാനാധ്യാപിക ടി.ജി. ഗീതാദേവി, സീനിയർ അസിസ്റ്റന്റ് ഷീല, പി.ടി.എ.പ്രസിഡന്റ് പി. അക്ബർ, സീഡ് കോ-ഓർഡിനേറ്റർ സിനി പൊന്നപ്പൻ, സ്റ്റാഫ് സെക്രട്ടറി എസ്. ജയ്‍ലാൽ എന്നിവർ
പങ്കെടുത്തു.
January 07
12:53
2022