മേനി മെമ്മോറിയൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി
വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ മുറ്റത്തൊരു പച്ചക്കറിതോട്ടം പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് പച്ചക്കറിത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി. രഞ്ജിത്ത് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം പി. കോമളൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ നിഖിൽ പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. സിജി, സീഡ് കോ-ഓർഡിനേറ്റർ പി. ജിഷ,
ഷെബീർ, വൈ. അബ്ദുൽ ജബ്ബാർ, ഷെമി, അജി രാമൻചിറയിൽ, അശോകൻ എന്നിവർ പ്രസംഗിച്ചു. 40 മൺചട്ടികളിലായി വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, കോളി ഫ്ളവർ, പയർ എന്നിവയാണു കൃഷി ചെയ്യുന്നത്.
January 11
12:53
2022