ഗ്രന്ഥശാലയ്‌ക്കു പുസ്തകങ്ങൾ കൈമാറി സീഡ് ക്ലബ്ബ്
ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പാലമേൽ ഇളംപള്ളിൽ പ്രതീക്ഷ ഗ്രന്ഥശാലയിലേക്കു പുസ്തകങ്ങൾ നൽകി. സീഡ് അംഗങ്ങൾ സമാഹരിച്ച നൂറോളം പുസ്തകങ്ങളാണു നൽകിയത്.
പഞ്ചായത്തംഗം ആർ. രതി, ഗ്രന്ഥശാലാ സെക്രട്ടറി സജീവ്, എച്ച്.എം. കെ.ജെ. രശ്മി, അക്ഷയ കൃഷ്ണൻ, ആർച്ച അനിൽ, ഭവ്യ ബിജു, ലക്ഷ്മി, ശ്രീലക്ഷ്മി, സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.
January 14
12:53
2022