സീഡ് ക്ലബ്ബ് യുവജന ദിനാചരണം
പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി
ആചരിച്ചു. സീഡ് വിദ്യാർഥികളും അധ്യാപകരും പുഷ്പാർച്ചന നടത്തി. മാതൃഭൂമി വിദ്യയിൽ പ്രസിദ്ധീകരിച്ച വിവേകാനന്ദ പതിപ്പ് വിദ്യാർഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. രശ്മി ഗോപാലകൃഷ്ണൻ, സ്മിത എസ്. കുറുപ്പ്, ആർ. രാജേഷ്, ഡി. രമാദേവി, പി.എസ്. രാജീവ്, ജി. ദിനു, ടി.കെ. ശശി, കൃഷ്ണൻ നമ്പൂതിരി, മനേഷ് എന്നിവർ പ്രസംഗിച്ചു. രചനാ മത്സരവും നടത്തി.
January 14
12:53
2022