SEED News

സീഡ് ക്ലബ്ബ് ഭക്ഷ്യമേള

ചാരുംമൂട്: താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്കൂളിലെ തളിര് സീഡ് ക്ലബ്ബ് ഭക്ഷ്യമേള നടത്തി. സ്ക്വാഷ്, ജാം, വറ്റലുകൾ, കൊണ്ടാട്ടങ്ങൾ, അച്ചാറുകൾ എന്നിവയാണു തയ്യാറാക്കിയത്.
ചെമ്പരത്തി, പാഷൻ ഫ്രൂട്ട്, ഇലുമ്പിപ്പുളി എന്നിവയുടെ സ്ക്വാഷുകളും പപ്പായ, മത്തൻ, ചക്ക എന്നിവകൊണ്ടുള്ള ഹൽവകളും കോവയ്ക്ക, മരച്ചീനി, മുളക് എന്നിവയുടെ കൊണ്ടാട്ടങ്ങളും വിവിധതരം അച്ചാറുകളും മേളയിലെ വിഭവങ്ങളായിരുന്നു. സ്കൂൾ എച്ച്.എം. സുനിത ഡി. പിള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ.എൻ. ശിവപ്രസാദ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ േനതൃത്വം നൽകി.   

January 28
12:53 2022

Write a Comment

Related News