പയ്യനല്ലൂർ ഹൈസ്കൂളിൽ പച്ചക്കറിത്തോട്ടം പദ്ധതി
ചാരുംമൂട്: പയ്യനല്ലൂർ ഗവ.ഹൈസ്കൂളിൽ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് വിദ്യാലയ മുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണു നടത്തുന്നത്.
പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി. രാജശ്രീ പദ്ധതി വിശദീകരണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. സുമ മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം. കെ.ജെ. രശ്മി, അധ്യാപകരായ ജസ്‌ന, മിനി, ഷാനു മുഹമ്മദ് ബഷീർ, സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കൃഷിവകുപ്പ് നൽകിയ 40 ചട്ടികളിലും സീഡ് ക്ലബ്ബ് തയ്യാറാക്കിയ നൂറോളം ഗ്രോബാഗുകളിലുമായാണു കൃഷി നടത്തുന്നത്.
February 01
12:53
2022