SEED News

എസ്.ഡി.വി. ജി.എച്ച്.എസ്. സീഡ് ക്ലബ്ബ് പാലിയേറ്റീവ്‌ കെയർ രംഗത്തേക്ക്‌


ആലപ്പുഴ: എസ്.ഡി.വി. ജി.എച്ച്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ ഈ വർഷം ആരോഗ്യസുരക്ഷയ്ക്കു മുൻതൂക്കം നൽകും. നിർധനരായ രോഗികൾക്കു സഹായകരമാകുന്ന പദ്ധതിക്കു തുടക്കമിട്ടു.  നഗരസഭയിലെ ആലിശ്ശേരി വാർഡിലാണ്  ആരംഭിച്ചത്. കിടപ്പുരോഗികൾക്കു  സഹായകരമാകുന്ന ആരോഗ്യരക്ഷാ ഉപകരണങ്ങൾ സമാഹരിച്ച് ആർദ്രം പാലിയേറ്റീവ് കെയർ സെന്റർ രൂപവത്കരിച്ചു. 
വാർഡിലെയും നഗരസഭയിലെയും നിർധനരായ രോഗികൾക്ക് ഇവിടെനിന്ന്‌ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാകും. വീൽച്ചെയർ, എയർബെഡ്, വോക്കർ, ഊന്നുവടികൾ, നെബുലൈസർ, ഡയപ്പറുകൾ, ബെഡ് റെസ്റ്റ്, കത്തീറ്ററുകൾ, യൂറോ ബാഗുകൾ എന്നിങ്ങനെ പലവിധത്തിലുള്ള രോഗികൾക്കും സഹായകരമാകുന്ന ഉപകരണങ്ങൾ എസ്.ഡി.വി. ജി.എച്ച്.എസിലെ അധ്യാപകരുടെ നേതൃത്വത്തിൽ പണം സമാഹരിച്ച് ഉപകരണങ്ങൾ വാങ്ങിനൽകുകയായിരുന്നു. ഒരു വീൽച്ചെയർ സംഭാവന നൽകി എസ്.ഡി.വി. എൻ.സി.സി. യൂണിറ്റും രംഗത്തുവന്നു.
ആലിശ്ശേരി വാർഡിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.വി. ജി.എച്ച്.എസ്. പ്രഥമാധ്യാപിക ആർ. ജയശ്രീ ഉപകരണങ്ങൾ കൈമാറി. 
ആലിശ്ശേരി വാർഡ് കൗൺസിലർ പി.എസ്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനിത, കൗൺസിലർ ബി. നസീർ, സീഡ് കോ ഓർഡിനേറ്റർ കെ.സി. സ്നേഹശ്രീ തുടങ്ങിയവർ പങ്കെടുത്തു. 

March 04
12:53 2022

Write a Comment

Related News