SEED News

കൊക്കോതമംഗലം സ്കൂളിൽ പച്ചക്കറിക്കൃഷി വിളവെടുപ്പ്


ചേർത്തല: കൊക്കോതമംഗലം സെയ്ന്റ് ആന്റണീസ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി വിളവെടുത്തു. സ്കൂൾ വളപ്പിൽ ഇരുന്നൂറിലധികം ഗ്രോബാഗുകളിലായാണ് കൃഷി. എച്ച്.എം. ടി. സതീഷ്, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ സിൻഡ്രല്ല, ടീന, ഗ്രേസി തുടങ്ങിയവർക്കൊപ്പം സീഡ് ക്ലബ്ബിലെ വിദ്യാർഥികളാണ് കൃഷിക്കായിറങ്ങിയത്. ശതാബ്ദി ആഘോഷിക്കുന്ന സ്കൂളിൽ ഈ വർഷം പദ്ധതി വിപുലമാക്കാനുള്ള പ്രവർത്തനത്തിലാണ് സീഡ് ക്ലബ്ബ്‌. 

March 14
12:53 2022

Write a Comment

Related News