യുദ്ധ വിരുദ്ധ സദസ് സംഘടിപ്പിച്ചു .
വാളൽ യു പി സ്കൂളിലെ നന്മ സീഡ് അംഗങ്ങൾ യുദ്ധ വിരുദ്ധ സദസ് സംഘടിപ്പിച്ചു. സീഡ് സ്റ്റുഡന്റ് കോർഡിനേറ്റർ ശിവ മിത്ര സ്വാഗതം ആശംസിച്ച യോഗത്തിൽ അധ്യക്ഷത വഹിച്ചത് സീഡ് കോർഡിനേറ്റർ അനൂപ് കുമാർ കെ എസ് ആയിരുന്നു. യോഗം പ്രധാന അദ്ധ്യാപകൻ സുരേഷ് ബാബു വാളൽ സദസ് ഉദ്ഘടനം ചെയ്തു. അദ്ധ്യാപകനായ തോമസ് പി വർഗീസ് "യുദ്ധം വരുത്തിവെക്കുന്ന വിനകൾ" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ അദ്ധ്യാപിക ആയ ലിസി ടി മത്തായി യുദ്ധ വിരുദ്ധ സന്ദേശം നൽകി. സീഡ് സ്റ്റുഡന്റ് ജോയിൻ കോർഡിനേറ്റർ സാനിയ നന്ദി പറഞ്ഞ സദസ് അവസാനിപ്പിചു.
March 17
12:53
2022