SEED News

മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ വിദ്യാലയ ഉദ്യാന പദ്ധതിയുടെ ഉദ്ഘാടനം

പഴൂർ സെൻ്റ് ആൻ്റണീസ് യു.പി സ്ക്കൂളിൽ മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ വിദ്യാലയ ഉദ്യാന പദ്ധതിയുടെ ഉദ്ഘാടനം നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷീല പുഞ്ചവയൽ നിർവ്വഹിച്ചു.  വിവിധ  പദ്ധതികളുടെ  ഉദ്ഘാടനം നെൻമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻണ്ട്  റ്റിജി ചെറുതോട്ടിൽ നടത്തി.ഈ ചടങ്ങിൽ പി.റ്റി.എ പ്രസിഡൻണ്ട്  തോമസ് പി.എ അധ്യക്ഷ പ്രസംഗം നടത്തി.പ്രധാന അധ്യാപകൻ ബിജു മാത്യു ,പഞ്ചായത്ത് മെമ്പർമാരായ  ജയലളിത വിജയൻ, കെ.വി കൃഷ്ണൻ കുട്ടി അധ്യാപകരായ ബാബു ജേക്കബ്, മാത്യു പി.വി, നിഥിൻ വർഗ്ഗീസ്, സിസ്റ്റർ മെറിൻ, ആൻസി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി സീഡ്  കോ-ഓർഡിനേറ്റർ സതീഷ് ആൻ്റോ നേതൃത്വം നൽകി.


March 17
12:53 2022

Write a Comment

Related News