മാഞ്ഞുപോയ സീബ്ര വരകളും ഇല്ലാത്ത ഫൂട്പാത്തും
കൈനാട്ടി :കൽപറ്റ കൈനാട്ടി ജംഗ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ പരിസരത്തേക്കുള്ള കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണ് നടക്കുന്നത്.റോഡിന്റെ ഒരു ഭാഗത്തു മാത്രം,ഏതാനും ദൂരം മാത്രമാണ് ഫുട്പാത്ത് സ്ഥാപിച്ചിട്ടുള്ളത്. അതും കാടുപിടിച്ച് നിലയിലാണ്.ബാക്കി ഭാഗത്ത് കൂടി സ്ലാബിട്ടാൽ കാൽനടയാത്രക്കാർക്ക് പേടികൂടാതെ നടക്കാൻ സാധിക്കും.!!
നഗരസഭയിലെ പ്രധാന റോഡുകളിൽ സീബ്രാ വരകൾ മാഞ്ഞുപോയിട്ട് വർഷങ്ങൾ കഴിഞ്ഞു.അന്യദേശക്കാരായ ഡ്രൈവർമാർ സീബ്രാ വരകളെക്കുറിച്ച് കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ് വാഹനങ്ങൾ ഓടിക്കുന്നത്. ഇക്കാര്യവും ഉടൻ പരിഗണിക്കപ്പെടേണ്ടതാണ്. കൈനാട്ടി ജംഗ്ഷനിൽ ഒരു ഓവർബ്രിഡ്ജ് ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു എന്നും അഭിപ്രായം ഉണ്ട്. കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ,എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ,കൈനാട്ടി ശങ്കര വിദ്യാലയം,ഗവൺമെന്റ് ഐടിഐ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും നിരവധി പൊതുജനങ്ങളും റോഡ് മുറിച്ചു കടക്കുന്ന കൈനാട്ടി അമൃതിന് സമീപം സീബ്ര വരകൾ സ്ഥാപിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
മാനസ് ദേവ്
സീഡ് റിപ്പോർട്ടർ, 7th ക്ലാസ്സ്
Skmjhss കൽപ്പറ്റ