reporter News

പള്ളിക്കുന്ന് ബസ്സ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണം.


ലൂർദ്ദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ ,  ആർ സി യു പി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായിരുന്നു  നാട്ടുകാർ പിരിവെടുത്ത് പള്ളിക്കുന്ന് അങ്ങാടിയിൽ പണിത ബസ് കാത്തിരുപ്പ് കേന്ദ്രം.എന്നാൽ ഒരു സ്വകാര്യവ്യക്തി ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചതിനെ തുടർന്ന് ഈ ബസ്സ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കി. ഇതോടെ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും മഴയും വെയിലും കൊള്ളാതെ ബസ് കാത്തിരിക്കാൻ ഒരു സ്ഥാനമില്ലാതെ വലയുകയാണ്. വയനാട്ടിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് പള്ളിയിലേക്കെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും ഇതേ അവസ്ഥയാണ്.
വെണ്ണിയോട് , പടിഞ്ഞാറത്തറ, വെളുമ്പുകണ്ടം , പനമരം , മാനന്തവാടി , അഞ്ചുകുന്ന്, കമ്പളക്കാട് ടൗണുകളിലേക്കു പോകുന്ന റോഡുകൾ സംഗമിക്കുന്ന കവലയാണ് പള്ളിക്കുന്ന് .
കോട്ടത്തറ, കണിയാമ്പറ്റ , പനമരം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്.
അധികാരികൾ ഇടപെട്ട് ഈ പ്രശ്നത്തിൽ അടിയന്തര പരിഹാരം  ഉണ്ടാക്കണം.

(പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി നിഖിൽ മാത്യു എഴുതുന്നു )

March 19
12:53 2022

Write a Comment