reporter News

സീബ്രലൈൻ ഇല്ല. വിദ്യാർഥികൾ ദുരിതത്തിൽ

മീനങ്ങാടി: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെക്കുള്ള NH 766 റോഡിൽ സ്ക്കൂളിനടുത്തു കൂടെ പോകുന്ന ഭാഗത്തെ വിടെയും സീബ്രാലൈൻ ഇല്ലാത്തതിനാൽ വിദ്യാർഥികളും മറ്റ് കാൽ നടയാത്രക്കാരും ദുരിതത്തിൽ. സീബ്രാലൈൻ ഇല്ലാത്തതും വാഹനങ്ങളുടെ വമ്പിച്ച തിരക്കും മൂലം സ്ക്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും വിദ്യാർഥികക്കും മറ്റ് കാൽനടയാത്രക്കാർക്കും റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത അവസ്ഥയാണ് . പല വട്ടം സ്ക്കൂൾ അധികൃതരും മറ്റും പരാതിക്കൊടുത്തിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വാഹനങ്ങളുടെ തിരക്കും അമിത വേഗവും സീബ്രാ ലൈൻ ഇല്ലാത്തതും കാരണം ഇവിടെ വച്ച് ഒരുപാട് വിദ്യാർഥികൾക്ക് അപകടങ്ങൾ പറ്റിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും വേണ്ടി റോഡിൽ ട്രാഫിക്ക് സിഗ്നലുകൾ ഘടിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. മാത്രമല്ല NH റോഡിൽ നിന്നും സ്ക്കൂളിലേക്കുള്ള പോക്കറ്റ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നതു മൂലവും റോഡിന്റെ വീതി കുറവ്, നടപ്പാതയില്ലായ്മ എന്നിവ മൂലവും വിദ്യാർഥികൾ ദുരിതമനുഭവിക്കുന്നു.   'ചുരുക്കി പറഞ്ഞാൽ സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയെങ്കിലും സ്കൂളിലേക്കുള്ള വഴി പഴയ നാട്ടുവഴി തന്നെ'
അയിൻ അരവിന്ദ്
സീഡ് റിപ്പോർട്ടർ
Ghss മീനങ്ങാടി

March 19
12:53 2022

Write a Comment