SEED News

പരിസ്ഥിതി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി താമരക്കുളം വി.വി.എച്ച്.എസ്.എസ്.


ചാരുംമൂട്: സ്‌കൂളിലും നാട്ടിലും പരിസ്ഥിതി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്‌കൂളിനു മാതൃഭൂമി സീഡിന്റെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയത്തിനുള്ള രണ്ടാംസ്ഥാനം. സ്‌കൂളിലെ തളിര് സീഡ് ക്ലബ്ബ്  പരിസ്ഥിതിദിനത്തിൽ 300 വൃക്ഷത്തൈകൾ വീടുകളിൽ നട്ടുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. 
ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനായി മിയാവാക്കി മാതൃകയിൽ 115 ഇനങ്ങളിൽപ്പെട്ട 460 വൃക്ഷത്തൈകൾ നട്ട് ഡിജിറ്റൽ വൃക്ഷലൈബ്രറിയായ വിദ്യാവനം ഒരുക്കി. ആരോഗ്യ സുരക്ഷയ്ക്കായി കോവിഡ് ബോധവത്കരണ പോസ്റ്റ് കാർഡ്, പോസ്റ്റർപ്രചാരണം, അനിമേറ്റഡ് വീഡിയോ നിർമിക്കൽ, വെബിനാറുകൾ, സാനിറ്റെസർ നിർമാണം, മാസ്‌ക് 
നിർമിച്ചുനൽകൽ എന്നിവ നടത്തി.  
 വീട്ടിൽ ഒരുകൃഷിത്തോട്ടം, സുന്ദരഭവനം ശുചിത്വപരിസരം, ലവ് പ്ലാസ്റ്റിക്, സീറോ കാർബൺ, കുട്ടികളുടെ പഠന മാനസിക സമർദങ്ങൾക്കൊരു സ്വാന്തനം, കൗമാരം കുട്ടികൾ അറിയേണ്ടത്, ലോക്ഡൗൺ ചലഞ്ച്, വീട് ഒരുവിദ്യാലയം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.  
  1,561 കിലോഗ്രാം പ്ലാസ്റ്റിക് റീസൈക്ലിങ്ങിനായി ശേഖരിച്ചു നൽകി. 
ഊർജസംരക്ഷണറാലി, വീടുകളിലെ ശലഭത്തോട്ടം, തുളസിവനം, ഔഷധത്തോട്ടം നിർമിക്കൽ, ഭക്ഷ്യമേളകൾ, പേപ്പർ പേന-പേപ്പർ ബാഗ് നിർമാണ പരിശീലനം, പാഴ് വസ്തുക്കളിൽനിന്നു ചെടിച്ചെട്ടി നിർമാണം, ലഹരിവിരുദ്ധ ബോധവത്‌കരണ പ്രവർത്തനങ്ങൾ, പൊതിച്ചോർ വിതരണം, ഭിന്നശേഷിക്കാർക്കും രോഗികൾക്കും ചികിത്സാസഹായം, പച്ചക്കറി വിത്ത്-പച്ചക്കറിത്തൈ വിതരണം എന്നിവയും നടത്തി. 
പ്രകൃതി സംരക്ഷണം, പത്തിലകളുടെ പ്രാധാന്യം, ലഹരി ബോധവത്‌കരണം എ
ന്നിവയുടെ വീഡിയോ നിർമിച്ചു.   

April 17
12:53 2022

Write a Comment

Related News