SEED News

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്.


ചാരുംമൂട്: ലഹരിവിരുദ്ധ ബോധവത്‌കരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിനു മാതൃഭൂമി സീഡിന്റെ പുരസ്‌കാരം. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മൂന്നാംസ്ഥാനം നേടിയ ഹരിത വിദ്യാലയമാണിത്. ലോക പരിസ്ഥിതിദിനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്താണ് സീഡിന്റെ പ്രവർത്തനങ്ങൾക്കു തുടക്കമായത്.
ലഹരിവസ്തുക്കൾക്കെതിരേ ബോധവത്‌കരിക്കുന്നതിനായി ഓൺലൈനായി കാമ്പയിൻ സംഘടിപ്പിക്കുകയും ആളുകളെ ബോധവത്‌കരിക്കുകയും ചെയ്തു. 
സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറിപദ്ധതിയിൽ പങ്കാളിയായി. വായനദിനത്തിൽ മരച്ചുവട്ടിൽ വായനമത്സരം നടത്തി.  സ്‌കൂൾ ഫലവൃക്ഷത്തോട്ടം പദ്ധതി വിപുലീകരിച്ചു. കുട്ടികളുടെ വീടുകളിൽ ഔഷധത്തോട്ടം വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു.
കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി സ്‌കൂളിനുമുന്നിൽ സുരക്ഷാവേലി ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പൊതുമരാമത്ത് മന്ത്രിക്കു നൽകി. ജീർണാവസ്ഥയിലുള്ള നൂറനാട് സബ് രജിസ്ട്രാർ ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ട് വകുപ്പുമന്ത്രിക്കു കത്തുകളയച്ചു.
 പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി  ഓൺലൈനിലൂടെ സംവാദവും നടത്തി.   
പഞ്ചായത്തിന്റെ തരിശുരഹിത പാലമേൽ പദ്ധതിയിൽ വിദ്യാർഥികളും പങ്കാളികളായി.
ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ക്ലാസുകൾ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ നടത്തി.

April 17
12:53 2022

Write a Comment

Related News