SEED News

പറവൂർ ഗവ. ഹൈസ്കൂളിനു മൂന്നാം സ്ഥാനം


അമ്പലപ്പുഴ: കോവിഡ് അതിജീവനകാലത്തും വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി കരുത്തോടെ മുന്നേറിയ പറവൂർ ഗവ. ഹൈസ്കൂളിനു മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം പുരസ്‌കാരം മൂന്നാം സ്ഥാനം. പ്രകൃതിയെ സ്‌നേഹിച്ചും നാടിനു കൈത്താങ്ങുമായി നടത്തിയ പ്രവർത്തനമാണ് സ്കൂളിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. പെൺകുട്ടികളുടെ ശാരീരികവളർച്ചയും വികാസവും, ഭക്ഷണശീലം കൗമാരത്തിൽ തുടങ്ങി കുട്ടികൾക്കു പ്രയോജനപ്രദമായ ഓൺലൈൻ ക്ലാസുകൾ കാലത്ത് നടത്തി. ലോക ഭക്ഷ്യദിനത്തിൽ പാചകം ചെയ്യാം സമ്മാനം നേടാം എന്ന പേരിൽ നടത്തിയ ഓൺലൈൻ ഭക്ഷ്യമേള ശ്രദ്ധേയമായി. 
അമ്മമരം പദ്ധതിയിൽ 411 മരങ്ങൾ പുതുതായി നട്ടു. സ്കൂൾ മുറ്റം ഹരിതാഭമാക്കുന്ന ഭൂമിക ബാരൽ ഫലവൃക്ഷപദ്ധതി, സമൃദ്ധി ഗ്രോബാഗ് പച്ചക്കറി കൃഷി, നാട്ടുമാഞ്ചോട്ടിൽ, ശലഭോദ്യാനം എന്നിവ നടപ്പാക്കി. ലൗവ് പ്ലാസ്റ്റിക് പദ്ധതിയിൽ 350 കിലോഗ്രാം പ്ലാസ്റ്റിക് ശേഖരിച്ചു. വൈദ്യുതിസുരക്ഷയും ഊർജസംരക്ഷണവും എന്ന വിഷയത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുനടത്തിയ ബോധവത്കരണക്ലാസ് പ്രയോജനപ്രദമായി.

April 30
12:53 2022

Write a Comment